കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വിവിധ വിനോദ ഉള്ളടക്കങ്ങള്‍ ആസ്വദിക്കുകയെന്നത് ഇന്നൊരു ജീവിത രിതി ആയി മാറിക്കഴിഞ്ഞു. മൊബൈലോ ടിവിയോ ടാബ്ലെറ്റോ ലാപ്ടോപ്പോ ആയാലും കാണേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് സ്ട്രീമീംഗ് പ്ലാറ്റ്ഫോമുകളാണ്. 

തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളും മറ്റും  കാണാനായി നിരവധി സബ്സ്ക്രിബ്ഷനുകള്‍ എടുക്കേണ്ടി വരികയും അവ മാസംതോറും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒരൊറ്റ സബ്സ്ക്രിപ്ഷനില്‍  17 ഒടിടികളാണ് വി മൂവീസ് ആന്‍റ് ടിവി ആപ്പ് വാഗ്ദാനം ചെയ്യുന്നത്. പോക്കറ്റ് കീറാതെ വിനോദത്തിന്‍റെ ലോകം തുറന്നു കാട്ടുകയാണ് വി മൂവീസ് ആന്‍റ് ടിവി ആപ്പ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സീ5, സോണി ലിവ് തുടങ്ങി പ്രാദേശിക ഭാഷകളിലെ മനോരമ മാക്സ്, നമ്മ ഫ്ളിക്സ് (കന്നഡ), സണ്‍ നെക്സ്റ്റ്, ക്ലിക്ക് തുടങ്ങി ഓരോരുത്തരുടേയും അഭിരുചിക്കനുസൃതമായ 17 ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിലുള്ളത്. കായിക പ്രേമികള്‍ക്കായി ഫാന്‍കോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ് എന്നിവയും കൊറിയന്‍ സിരീസുകളുടെ ആരാധകര്‍ക്കായി പ്ലേഫ്ളിക്സും ഹോളിവുഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി ലയണ്‍സ്ഗേറ്റ് പ്ലേയും ഇതിലുണ്ട്.
സബ്സ്ക്രിപ്ഷന്‍ തുകയില്‍ വലിയ ലാഭം:
ഈ 17 വ്യത്യസ്ഥ ആപ്പുകള്‍ പ്രതിമാസം ലഭിക്കാന്‍ 6000 രൂപ ചെലവാകുമെന്നിരിക്കെ വിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 199 രൂപയ്ക്കും വി മൂവീസ് ആന്‍റ് ടിവി ആപ്പ് പ്രതിമാസം ലഭിക്കും. കൂടാതെ ഓരോ വ്യത്യസ്ഥ ആപ്പുകളുടെയും വരിസംഖ്യ അടയ്ക്കേണ്ട തീയതികള്‍ ഓര്‍ത്തു വെയ്ക്കേണ്ടെന്ന ഗുണവുമുണ്ട്.
ഓരേ സമയം മൊബൈലിലും ടിവിയിലും കാണാം:
ഒരൊറ്റ സബ്സ്ക്രിപ്ഷന്‍ കൊണ്ട് വി മൂവീസ് ആന്‍റ് ടിവി ആപ്പ് ഒരേ സമയം മൊബൈലിലും ടിവിയിലും ലഭിക്കും.
തടസമില്ലാത്ത വിനോദത്തിനായി കൂടുതല്‍ ഡാറ്റ:
വി മൂവീസ് ആന്‍റ് ടിവി ആപ്പിലൂടെ ഒടിടി പ്ലാറ്റ്ഫോമില്‍ ഉപരിയായി അധിക മൊബൈല്‍ ഡാറ്റയും ലഭിക്കും. വ്യത്യസ്ഥ പ്രീപെയ്ഡ് പ്ലാനുകളിലായി 10 ജിബി അധിക ഡാറ്റ ലഭിക്കുന്നതിനാല്‍ ഡാറ്റ തീരുമെന്ന ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട സിനിമകളും വിനോദങ്ങളും കാണാം.
ഏത് പ്രായക്കാര്‍ക്കും ഒരേ സബ്സ്ക്രിപ്ഷന്‍:
സിനിമ, സപോര്‍ട്സ്, നാടകം, വെബ് സിരീസുകള്‍ തുടങ്ങി മുഴുവന്‍ വിനോദവും ആസ്വദിക്കാനായി പ്രായ വിഭാഗ ഭേദമന്യേ എല്ലാവര്‍ക്കും വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ ഒരൊറ്റ സബ്സ്ക്രിപ്ഷനാണുള്ളത്.
 
പ്രാദേശിക കണ്ടന്‍റുകള്‍ ഉള്‍പ്പെടെ എവിടെയിരുന്നും ആസ്വദിക്കാം:
കണക്കുകള്‍ പ്രകാരം പ്രാദേശിക ഭാഷാ വിനോദങ്ങളോട് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് വലിയ താല്‍പര്യമാണുള്ളത്. എഫ്ഐസിസിഐ  ഇവൈയുടെ  റിപ്പോര്‍ട്ട് പ്രകാരം  2023ല്‍ ഒടിടിക്കായി നിര്‍മിച്ച 4000 മണിക്കൂര്‍ ഉള്ളടക്കത്തില്‍ 3000 മണിക്കൂറും  യഥാര്‍ത്ഥ ഉള്ളടക്കങ്ങളാണ്.  ഇതിന്‍റെ  51ശതമാനം  പ്രാദേശിക  കണ്ടന്‍റുകളാണ്.  രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 55 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
പ്രാദേശിക ഭാഷ ഒറ്റിറ്റികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് വഴി വി മൂവീസ് ആന്‍റ് ടിവി ആപ്പിലുടെ നിങ്ങള്‍ക്ക് എവിടെയിരുന്നും അനായാസം നിങ്ങളുടെ മാതൃഭാഷയിലെ സിനിമകളും ഷോകളും ആസ്വദിക്കാം.ടയര്‍ 2,3 നഗരങ്ങളില്‍  ഒറ്റിറ്റി  വരിക്കാരുടെ  എണ്ണം കുതിച്ചുയരുകയാണ്.
 
ഒരു മത്സരവും നഷ്ടപ്പെടില്ല:
ഫാന്‍കോഡ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, സോണി ലിവ് തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ ലഭിക്കുന്നതിനാല്‍ വിവിധ കായിക മത്സരങ്ങള്‍ തത്സമയം കാണാനും ആസ്വദിക്കാനും അവസരമുണ്ട്.
കൊറിയന്‍ ഡ്രാമ അടക്കം അന്താരാഷ്ട്ര ഷോകള്‍:
വി മൂവീസ് ആന്‍റ് ടിവി ആപ്പിലെ പ്ലേഫ്ളിക്സ്, ലയണ്‍സ്ഗേറ്റ് പ്ലേ എന്നിവയിലൂടെ കൊറിയന്‍, ഹോളിവുഡ് ഷോകള്‍ ലഭിക്കും.
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും വി മൂവീസ് ആന്‍റ് ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 154 രൂപയ്ക്കും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 199 രൂപയ്ക്കും വി മൂവീസ് ആന്‍റ് ടിവി ആപ്പ് പ്രതിമാസം ലഭിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *