കുവൈത്ത് സിറ്റി: 2024-ലെ അഴിമതി അവബോധ സൂചികയിൽ (CPI) കുവൈത്ത് തന്റെ നിലവാരമായ 46 എന്ന സ്കോർ നിലനിർത്തിയിട്ടുണ്ട്. ആഗോള നിരീക്ഷണത്തിൽ രണ്ടു സ്ഥാനങ്ങൾ താഴ്ന്ന് 65-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനത്തും ഗൾഫ് രാജ്യങ്ങളിൽ അവസാന സ്ഥാനത്തും കുവൈത്ത് തുടരുന്നു.
അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ പുരോഗതി കുവൈത്ത് ട്രാൻസ്‌പേറൻസി സൊസൈറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ അഴിമതിയുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ബന്ധം പ്രധാനമായ വിഷയമായി ഉയർത്തിക്കാട്ടി.
വിലയിരുത്തൽ എട്ട് വ്യത്യസ്ത ഉറവിടങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുവൈത്ത് അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നേറ്റം നേടി. നാലു സൂചനകളിൽ 18 പോയിന്റ് വർധിച്ചതിനൊപ്പം, മറ്റു നാലിൽ 17 പോയിന്റ് കുറഞ്ഞതോടെ മൊത്തത്തിലുള്ള വിലയിരുത്തലിൽ തുലനം നേടിയിരുന്നു.
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ രാജ്യ റിസ്ക് ക്ലാസിഫിക്കേഷൻ സൂചികയിൽ കുവൈത്ത് മികച്ച മുന്നേറ്റം കൈവരിച്ചു. 2024-ലെ വിലയിരുത്തലിൽ ഈ വിഭാഗത്തിൽ 37-ൽ നിന്ന് 51 പോയിന്റ് വരെ ഉയർന്നത് മികച്ച നേട്ടമായി.
ഗൾഫ് മേഖലയിൽ കുവൈത്തിലെ സ്ഥാനം യുഎഇ അറബ്, ഗൾഫ് മേഖലകളിൽ മുതിർന്ന സ്ഥാനത്ത് തുടരുന്നു. ഖത്തർ, സൗദി അറേബ്യ രണ്ടാമതും, ഒമാൻ നാലാമതും, ബഹ്‌റൈൻ അഞ്ചാമതും.അതെ സമയം കുവൈത്ത് ഗൾഫ് രാജ്യങ്ങളിൽ അവസാന സ്ഥാനത്താണ്.
2024-ൽ അഴിമതിയില്ലാത്ത ഭരണത്തിനായി എടുത്ത പ്രധാന നടപടികൾ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദിന്റെ പ്രസംഗങ്ങളിൽ അഴിമതിയോട് ശക്തമായ നിലപാട് വ്യക്തമാക്കിയതും പൊതുമേഖലയിലെ ശുദ്ധീകരണ നടപടികൾക്കായി ആവശ്യമായ തന്ത്രങ്ങൾ മുന്നോട്ടുവെച്ചതും.
കുവൈത്ത് പൗരത്വ വ്യാജീകരണ കേസുകളിൽ ഗവൺമെന്റിന്റെ കർശന നടപടികൾ.അമീരിയുടെ ആജ്ഞപ്രകാരം 216/2024 എന്ന രാജകീയ ഉത്തരവ് പ്രകാരം സാമ്പത്തിക അന്വേഷണ വിഭാഗം സജീവമാക്കിയത്.അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു