മുംബൈ: അദ്വൈത് ചന്ദന്‍റെ സംവിധാനത്തില്‍ ജുനൈദ് ഖാനും ഖുഷി കപൂറും അഭിനയിച്ച ലൗയാപ് വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ് ഹിറ്റ് ചിത്രമായ ലവ് ടുഡേയുടെ റീമേക്കാണ് ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ കളക്ഷനായി കഷ്ടപ്പെടുകയാണ് എന്നാണ് വിവരം.
കളക്ഷന്‍ ട്രാക്കറായ സാക്നിൽക്.കോം കണക്കുകള്‍ പറയുന്നതനുസരിച്ച്, പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ലവ് ടുഡേയുടെ ഹിന്ദി റീമേക്കായ ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ മൂന്ന് ദിവസത്തില്‍ ഏകദേശം 4.25 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.
നായകന്‍ ജുനൈദ് ഖാന്‍റെ പിതാവ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ സജീവമായി പ്രമോഷന് ഇറങ്ങിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. റീമേക്ക് എന്ന ടാഗ് വന്നതോടെ തന്നെ വലിയ തോതിലുള്ള ഫുട്ഫാള്‍ ചിത്രത്തിന് ലഭിക്കുന്നില്ല. ഒപ്പം നെപ്പോ കിഡ് ചിത്രം എന്ന ലേബലും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
മഹാരാജ് എന്ന നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ അരങ്ങേറ്റ ചിത്രത്തിന് ശേഷം ജുനൈദ് ഖാന്‍റെ ആദ്യത്തെ തീയറ്റര്‍ റിലീസാണ് ചിത്രം. ആര്‍ച്ചേര്‍സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസിന് ശേഷം അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും രണ്ടാമത്തെ മകളായ ഖുഷിയുടെ ആദ്യ ചിത്രമാണ് ലൗയാപ്.
ഞായറാഴ്ച ലൗയാപ് ഇന്ത്യയിൽ നിന്ന് 1.45 കോടി രൂപ നേടിയതായി സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച റിലീസ് ദിനം 1.15 കോടി രൂപയാണ് ചിത്രം നേടിയത്. ശനിയാഴ്ച കളക്ഷനിൽ 43.48% വർദ്ധനവ് രേഖപ്പെടുത്തി, 1.65 കോടി രൂപ നേടി. ഞായറാഴ്ച രാവിലെ ഷോകളിൽ 6.26 ശതമാനവും ഉച്ചയ്ക്ക് 16.63 ശതമാനവും നെറ്റ് ഷോകള്‍ക്ക് 23.55 ശതമാനവും ഒക്യുപൻസി ഉണ്ടായിരുന്നു. എന്തായാലും വലിയ നേട്ടം ഇല്ലാത്ത ആദ്യവാരാന്ത്യം ചിത്രത്തിന്‍റെ വിധി ഏതാണ്ട് തീരുമാനമാക്കി എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
ആമിർ ഖാന് 59 വയസില്‍ പുതിയ പ്രണയം; കാമുകിയുടെ പേര് പുറത്ത്, ബോളിവുഡുമായുള്ള ബന്ധം ഇതാണ് !
എന്‍റെ സിനിമ യൂട്യൂബില്‍ റിലീസ് ചെയ്താലും സന്തോഷം, കാരണം വിശദീകരിച്ച് ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ്