ദുബായ്:സ്കൂട്ടറിൽ വിവിധ ഉത്പന്നങ്ങൾ ഡെലിവറി നടത്തുന്നവർ അപകടത്തിൽ പ്പെടുന്നത് റിയാദിൽ  പതിവാകുന്നു.  2024  മാത്രം 17 മരണവും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തു. 616 ഇരുചക്ര  വാഹനാപകടങ്ങളാണ് ഉണ്ടായത്.
നൂറിലേറെ ഡെലിവറി ബോയികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.മറ്റ് എമിറേറ്റ്കളിൽ രണ്ടായിരത്തിലേറെ അപകടങ്ങൾ ഉണ്ടായി. ജിസിസി രാജ്യങ്ങളിൽ സ്കൂട്ടറുകളിൽ ഡെലിവറി നടത്തുന്ന ജീവനക്കാർ ദിവസേനയെന്നോണം അപകടത്തിൽ പെടുന്നതായി സാമൂഹ്യപ്രവർത്തകർ പറയുന്നു. 
 ഡെലിവറി സ്റ്റാഫിനെ നിയമിക്കുമ്പോൾ റോഡ് സുരക്ഷ ബോധവൽക്കരണം കാര്യക്ഷമമായി നടക്കാത്ത സ്ഥിതിയാണെന്ന്  സാമൂഹ്യ പ്രവർത്തകൻ ഡോ. ജയചന്ദ്രൻ പറഞ്ഞു.
കൃത്യമായ സുരക്ഷയോ റോഡ് നിയമം പാലിക്കാതെയൊയാണ് ഇവരെ സ്കൂട്ടറുകളിൽ ഓർഡർ സാധനങ്ങൾ നൽകുന്നതിന് പറഞ്ഞുവിടുന്നത് എന്നും ആക്ഷേപമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *