ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയ്ക്കിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
രാവിലെ പ്രയാഗ്രാജിലെത്തിയ അവരെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിന് മുമ്പ് രാഷ്ട്രപതി ദേശാടന പക്ഷികള്‍ക്ക് ഭക്ഷണം നല്‍കി

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പ്രയാഗ്രാജ് സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി അക്ഷയവത്, ഹനുമാന്‍ മന്ദിര്‍ എന്നിവിടങ്ങളില്‍ പൂജയും ദര്‍ശനവും നടത്തുകയും ഡിജിറ്റല്‍ കുംഭ അനുഭവ കേന്ദ്രം സന്ദര്‍ശിക്കുകയും ചെയ്യുമെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
മഹാ കുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയ, സാംസ്‌കാരിക സമ്മേളനമാണ്. ലോകമെമ്പാടുമുള്ള ഭക്തരെ ഇത് ആകര്‍ഷിക്കുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ ഇത് തുടരും.

ഫെബ്രുവരി 5 ന് മാഘാഷ്ടമി, ഭീഷ്മ അഷ്ടമി ദിനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിരുന്നു

ത്രിവേണി സംഗമത്തില്‍ രുദ്രാക്ഷമണികള്‍ പിടിച്ച് സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് അദ്ദേഹം പ്രാര്‍ത്ഥനകള്‍ നടത്തിയത്.
ആചാരപരമായ കുളിക്കുശേഷം, താന്‍ ഭക്തിയാല്‍ നിറഞ്ഞുവെന്നും മഹാ കുംഭത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവനാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *