ഡല്‍ഹി: ഗുജറാത്തിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ അധ്യാപകനെ മര്‍ദിക്കുന്ന വീഡിയോ വൈറലാകുന്നു. ബറൂച്ച് ജില്ലയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അധ്യാപകനെ മര്‍ദിച്ചത്. 18 തവണാണ് പ്രിന്‍സിപ്പല്‍ അധ്യാപകനെ അടിക്കുന്നത്. ഇതോടെ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
നവയുഗ് സ്‌കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ ഹിതേന്ദ്ര സിംഗ് താക്കൂറാണ് അധ്യാപകനായ രാജേന്ദ്ര പര്‍മറിനെ മര്‍ദ്ദിച്ചത്. രാജേന്ദ്ര പര്‍മര്‍ ഗണിത, ശാസ്ത്ര പാഠങ്ങള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്നാണ് സംഭവം
ക്ലാസ് മുറിയില്‍ പാര്‍മര്‍ തന്നോട് മോശമായി പെരുമാറിയെന്നും അധിക്ഷേപിച്ചെന്നും താക്കൂര്‍ ആരോപിച്ചു. സ്‌കൂള്‍ മീറ്റിംഗിനിടെ പ്രകോപിതനായി പ്രിന്‍സിപ്പല്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് പര്‍മാര്‍ ആരോപിച്ചു.
വീഡിയോ വൈറലായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വാതിബ റൗള്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.