കാസര്‍ഗോഡ്: നീലേശ്വരത്ത് ഭീഷണിയായി മാറിയ കൃഷ്ണപ്പരുന്ത് പിടിയില്‍. നീലേശ്വരം എസ് എസ് കലാമന്ദിരത്തിന് സമീപം അലക്‌സാണ്ടറുടെ വീട്ടില്‍ നിന്നാണ് പരുന്ത് പിടിയിലായത്.
ഒന്നരമാസത്തോളമായി പ്രദേശത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പരുന്തിന്റെ ആക്രമണം ഭയന്നായിരുന്നു പുറത്തിറങ്ങിയിരുന്നത്. 

ജനുവരി 26 ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരുന്തിനെ പിടികൂടി കര്‍ണാടകയിലെ കോട്ടഞ്ചേരി വനമേഖലയില്‍ പറത്തി വിട്ടെങ്കിലും വീണ്ടും പരുന്ത് തിരിച്ചെത്തുകയായിരുന്നു. 

വീണ്ടും ആക്രമണം തുടരുമ്പോഴാണ് പരുന്ത് വലയിലാകുന്നത്. വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയ പരുന്തിനെ അനുമതി ലഭിച്ചശേഷം വനമേഖലയില്‍ തുറന്നു വിടാനാണ് തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *