താൻ വ്ളോഗിൽ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലും പ്രചരിപ്പിക്കുന്നവർക്കെതിരെ നടി ഗൗരി കൃഷ്ണൻ. ‘നിങ്ങൾ ഭാര്യയോ അതോ വേലക്കാരിയോ?’ എന്ന തലക്കെട്ടോടെ ഗൗരി അടുത്തിടെ ഒരു വീഡിയോ ചെയ്‍തിരുന്നു. ഇത് ചിലർ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നും ഭർത്താവിന്റെ വീട്ടിൽ തനിക്കുണ്ടായ അനുഭവം എന്ന രീതിയിലാണ് ചിലർ വാർത്ത നൽകിയതെന്നും ഗൗരി പുതിയ വ്ളോഗിൽ പറയുന്നു. തന്റെ വ്ളോഗുകളിൽ ഭർത്താവിനെ കാണാത്തതാണ് ചിലരുടെ പ്രശ്‍നമെന്നും അദ്ദേഹത്തിന് വേറെ ജോലിയുണ്ടെന്നും ഗൗരി കൂട്ടിച്ചേർത്തു.
”ജോലിയും കൂലിയും ഇല്ലാതെ വെറുതേ വീട്ടിൽ ഇരിക്കുന്ന ആളല്ല എന്റെ ഭർത്താവ്. അദ്ദേഹത്തിന് വേറെ പല കാര്യങ്ങളും ചെയ്യാനുണ്ട്. അല്ലാതെ ഞാൻ ഇവിടെയിരുന്നു വീഡിയോ ചെയ്യുമ്പോൾ എന്റെ കൂടെ വന്നിരിക്കുന്ന ആളല്ല. ഭാര്യയും ഭർത്താവും ഒന്നിച്ച് വ്ലോഗ് ചെയ്യുന്നവർ ഉണ്ടാകും. അവരുടെ ലൈഫ് അങ്ങനെ ആയിരിക്കും. എനിക്കു പറയാൻ ഉള്ള കാര്യങ്ങളാണ് ഞാൻ എന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.
ഇതിൽ കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ഫോട്ടോ എടുക്കാൻ പോലും വരാത്ത ആളാണ് മനോജേട്ടൻ. ചിലപ്പോൾ ഒന്നിച്ചുള്ള യാത്രകൾ ചിലത് വ്ലോഗ് ആക്കിയെന്നൊക്കെ വരും. ചില യാത്രകളുടെ വ്ലോഗുകൾ ഞാൻ ഇതുവരെ അപ്‍ലോഡ് ചെയ്‍തിട്ടു പോലുമില്ല. പിന്നെ ഞങ്ങൾ പുറത്തു പോകുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ എല്ലാവരേയും കാണിക്കാൻ പറ്റില്ല. അദ്ദേഹം ഒരു വ്ളോഗറല്ല. ഒരു സംവിധായകനാണ്. ഈ പറയുന്ന നിങ്ങൾക്കൊക്കെ വേറെ തൊഴിലില്ലേ?”, ഗൗരി വീഡിയോയിൽ ചോദിച്ചു.
മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്‍ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്‍ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.