ഡെറാഡൂൺ: 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ട് മെഡൽ കൂടി. വനിതകളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ എൻ വി ഷീന സ്വർണം നേടിയപ്പോൾ സാന്ദ്രാ ബാബു വെങ്കലം നേടി.
13.19 മീറ്റർ ചാടിയാണ് ഷീനയുടെ വെള്ളിനേട്ടം. സാന്ദ്രാ ബാബു 13.12 മീറ്ററും ചാടി.
സാന്ദ്രാ ബാബുവിന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ താരം ലോങ്ജമ്പിൽ വെള്ളി നേടിയിരുന്നു.
നിലവിൽ 12 സ്വർണവും 12 വെള്ളിയും 19 വെങ്കലങ്ങളുമായി 43 മെഡലുകളാണ് ഗെയിംസിലെ കേരളത്തിന്റെ സമ്പാദ്യം.