കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ അഭിനയ അരങ്ങേറ്റം: ‘മോഹം’ എത്തി, അഭിനന്ദനവും വിമര്‍ശനവും!

കൊച്ചി: അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. ‘മോഹം’ എന്നാണ്  ഷോർട്ഫിലിമിന്റെ പേര്. ‘ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരിസ്’ എന്ന യൂട്യൂബ് ചാനലിലാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം നാലു ലക്ഷത്തോളം വ്യൂസ് ആണ് ഷോർട്ഫിലിമിന് ലഭിച്ചിരിക്കുന്നത്.  ജി.ഹരികൃഷ്ണന്‍ തമ്പിയാണ് ‘മോഹ’ത്തിന്‍റെ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

രേണുവിന്‍റെ പുതിയ ചുവടുവെയ്പിനെയും അതിജീവനത്തെയും അഭിനന്ദിച്ച് നിരവധി പേർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.  ”രേണുവിനെ സപ്പോർട്ട് ചെയ്യണം, അവർ ആരുടെയും മുന്നിൽ കൈ നീട്ടാതെ  ജീവിക്കട്ടെ”, എന്നാണ് വീഡിയോക്കു താഴെ ഒരാളുടെ കമന്റ്.
എന്നാല്‍ ഈ ഹ്രസ്വചിത്രത്തെ വിമര്‍ശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. രേണുവിനെ മോഹത്തിലേക്ക് കാസ്റ്റ് ചെയ്തത് വിഡിയോ വൈറല്‍ ആകാനുള്ള ശ്രമമാണെന്ന വിമര്‍ശനവും ഉയർന്നു വരുന്നുണ്ട്.

സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ നേരിടുന്ന ആളാണ് രേണു സുധി. മുൻപ് ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് രേണുവിനു നേരെ ഉയർന്നുവന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീ ബ്രൈഡൽ മേക്കപ്പ് ഇടുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം രേണുവിനെ പിന്തുണച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്.

മിമിക്രി വേദികളിലൂടേയും ടെലിവിഷന്‍ ഷോകളിലൂടേയും സിനിമകളിലൂടേയുമെല്ലാം ഒരുപാട് ചിരിപ്പിച്ച കൊല്ലം സുധിയുടെ മരണ വാര്‍ത്ത മലയാളികൾ ഏറെ വേദനയോടെയാണ് കേട്ടത്. തൃശ്ശൂരിൽ വെച്ചു വെച്ചുനടന്ന അപകടത്തിലായിരുന്നു താരം മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടം. സുധിയുടെ മരണത്തിനു ശേഷം കുടുംബത്തിന് പിന്തുണയുമായി സഹപ്രവര്‍ത്തകരിൽ ചിലർ മുന്നോട്ട് വന്നിരുന്നു.

സിനിമ സംഘടനയുടെ തലപ്പത്തുള്ളവര്‍ പലപ്പോഴും ഈ തോന്നിവാസങ്ങൾക്ക് കുടപിടിക്കുന്നു: വേണു കുന്നുപ്പള്ളി

ഭാഷ ചതിച്ചാശാനെ..; ‘രശ്മികയെ കിണർ വെട്ടി മൂടണ’മെന്ന് മലയാളം റിവ്യു; അമളി പറ്റി ടീം പുഷ്പ

By admin