ബംഗളൂരു: ബംഗളൂരുവിൽ ഫാക്ടറിയുടെ ബേസ്മെന്റിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് പൊലീസ്. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്തിന്റെ (32) മൃതദേഹമാണ് അഴുകിയനിലയിൽ കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്മെന്റിൽ കണ്ടെത്തിയത്.ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വിഷ്ണു ഏതാനും മാസം മുമ്പാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്. പെട്ടികൾക്കിടയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിവുകളോ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങളോ ഇല്ലായിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്ന് കൊനനകുണ്ഡെ പൊലീസ് പറഞ്ഞു.
വിഷ്ണുവിന്റെ മാതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയാറാകാത്തതിനാൽ ബംഗളൂരുവിൽ സംസ്കരിച്ചു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
Bengaluru
bengalurunews
CRIME
eveningkerala news
eveningnews malayalam
INTER STATES
Kerala News
KOTTAYAM
LOCAL NEWS
കേരളം
ദേശീയം
വാര്‍ത്ത