ഇടുക്കി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണന്‍ രണ്ടരലക്ഷം രൂപ സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്തുവെന്ന് ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. പാര്‍ട്ടിഫണ്ട് സമാഹരണത്തിനായി മൂലമറ്റം ഏരിയാ കമ്മിറ്റി സമീപിച്ചതിനെത്തുടര്‍ന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
”കൃത്യമായി അക്കൗണ്ട് കൈകാര്യംചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. പാര്‍ട്ടിനേതൃത്വം എവിടെയെങ്കിലും പോയി പണം പിരിക്കുന്ന രീതിയില്ല. അതത് പ്രദേശത്തെ പാര്‍ട്ടി കമ്മിറ്റികള്‍ക്കാണ് അതിന്റെ ചുമതല. അതുപ്രകാരം മൂലമറ്റം ഏരിയാ കമ്മിറ്റിക്കാര്‍ അനന്തുകൃഷ്ണനെ സമീപിച്ചു. തുടര്‍ന്ന് ഇയാള്‍, അക്കൗണ്ടില്‍നിന്ന് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് പണം ഇട്ടു. ഏറെനാള്‍ മുന്‍പാണ് ഈ സംഭവം. അന്ന് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു”.
അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച ഒരുപരിപാടിയില്‍ പങ്കെടുത്തിട്ടുമുണ്ട്. പദ്ധതിയെക്കുറിച്ച് അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. തനിക്ക് സ്വന്തം അക്കൗണ്ടില്ല. ആരോടും സ്വകാര്യ പണമിടപാട് നടത്താറില്ല. തന്റെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ വന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1