കല്‍പ്പറ്റ: പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്‌റഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞാണ് വെല്ലുവിളി. 

സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു പരാമര്‍ശം. സി ഐ അഷ്‌റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സൂക്കേട് തീര്‍ക്കാന്‍ അറിയാമെന്നുമാണ് പരാമര്‍ശം.

വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് പറയുന്നതെന്നും അനുഭവിക്കാനുള്ള ഘട്ടമാണ് അഷ്‌റഫിന് വരാനുള്ളതെന്നും കെ റഫീഖ് വെല്ലുവിളിച്ചു. അനൂപെന്നും സുനിലെന്നും പറയുന്ന പൊലീസുകാര്‍ക്ക് കുറച്ചുകാലമായി സുഖക്കേട് തുടങ്ങിയിട്ട്. ആ സൂക്കേട് തീര്‍ത്തു കൊടുക്കാനും അറിയാമെന്നും കെ റഫീഖ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *