തിരുവനന്തപുരം: ശാസ്ത്രം സമൂഹനന്മയ്ക്ക് എന്ന സന്ദേശം ഉയർത്തി ആയിരങ്ങൾ അണിനിരന്ന ശാസ്ത്ര റാലി നഗരത്തിൽ നടന്നു. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ച് എത്തിച്ചേർന്ന വിദ്യാർത്ഥികളും അധ്യാപകരും ശാസ്ത്രജ്ഞരും ശാസ്ത്ര പ്രവർത്തകരും റാലിയിൽ അണിനിരന്നു.

ടാഗോർ തീയറ്ററിൽ നിന്നാരംഭിച്ച റാലി മാനവീയം വീഥിയിലെത്തിച്ചേർന്നപ്പോൾ നടന്ന യോഗത്തിൽ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ പ്രൊഫ.കുര്യൻ ഐസക് അധ്യക്ഷത വഹിച്ചു. 
അഖിലേന്ത്യാ പ്രസിഡൻ്റ്  ധ്രുവ ജ്യോതി മുഖർജി, സെക്രട്ടറി പ്രൊഫ.സൗമിത്രോ ബാനർജി, ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ശാസ്ത്ര പ്രവർത്തക ഡോ.നതാലിയ ദിനാത്ത്, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.സി.പി. അരവിന്ദാക്ഷൻ, സെക്രട്ടറി പ്രൊഫ.പി.എൻ. തങ്കച്ചൻ എന്നിവർ സംസാരിച്ചു. 
ശാസ്ത്രം സമൂഹത്തിന്, ശാസ്ത്രം മനുഷ്യന്, ശാസ്ത്രം ചിന്തയിൽ എന്ന ആദർശവാക്യവുമായാണ് ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *