‘ലീപ് 2025’; ആഗോള ഡിജിറ്റൽ മേളക്ക് ഇന്ന് റിയാദിൽ തുടക്കം

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സാങ്കേതികവിദ്യാ മേളയായ ‘ലീപ് 2025’െൻറ നാലാം പതിപ്പിന് ഇന്ന് റിയാദിൽ തുടക്കമാകും. ‘പുതിയ ലോകത്തേക്ക്’  എന്ന തലവാചകത്തിൽ ഫെബ്രുവരി ഒമ്പത് മുതൽ 12 വരെ നഗരത്തിെൻറ വടക്കുഭാഗത്തെ മൽഹമിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലാണ് മേള. രാജ്യത്തിനകത്തുംപുറത്തും നിന്നായി 1,800ലധികം ബ്രാൻഡുകൾ പ്രദർശനത്തിലുണ്ടാകും. ലോകത്തിെൻറ വിവിധ കോണുകളിൽനിന്നായി ആയിരത്തിലധികം പ്രഭാഷകർ വേദിയിലെത്തും. 680 സ്റ്റാർട്ടപ്പുകളും മേളയിൽ പരിചയപ്പെടുത്തും. വിവരസാങ്കേതികവിദ്യയുടെ പുതിയ യുഗം പരിചയപ്പെടുത്തുന്ന മേളയിൽ പങ്കെടുക്കാൻ രാജ്യത്തിെൻറ വിവിധപ്രവിശ്യകളിൽനിന്നും രാജ്യത്തിനുപുറത്തുനിന്നുമായി സംരംഭകരും വിദഗ്ദ്ധരും റിയാദിലെത്തി. 1,70,000 സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മേളയിൽ പങ്കെടുക്കാൻ https://onegiantleap.com/tickets എന്ന പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇമെയലായി ലഭിക്കുന്ന ഇ-ബാഡ്ജ് എക്സിബിഷൻ ഹാളിനുപുറത്തുള്ള രജിസ്ട്രേഷൻകൗണ്ടറിലെത്തി പ്രിൻറ് ചെയ്ത് ഉള്ളിൽപ്രവേശിക്കാം. റിയാദ് നഗരത്തിെൻറ വിവിധഭാഗങ്ങളിൽനിന്നും പ്രമുഖ ഹോട്ടലുകളിൽനിന്നും പ്രദർശനമേളയിലേക്ക് സൗജന്യ ബസ് സർവിസ് ഉണ്ട്. പുറമെ ‘കരീം’ ടാക്സിയിൽ പോകുന്നവർക്ക് ‘LEAP 2025’ എന്ന കോഡ് ഉപയോഗിച്ചാൽ ടാക്സി ചാർജ്ജിൽ പ്രത്യേക കിഴിവ് നേടാം.

Read Also –  വർണാഭമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്; കുവൈത്ത് ദേശീയ ദിനത്തിന് മുന്നോടിയായി വമ്പൻ ആഘോഷ പരിപാടികൾ

ലീപ് മേളനഗരിയായ മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലേക്ക് ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ എല്ലാദിവസവും നിശ്ചിത ഇടവേളകളിൽ ഷട്ടിൽ ബസ് സർവിസുണ്ടായിരിക്കും. റിയാദ് മെട്രോ ബ്ലൂ ലൈനിലെ ‘സാബ്’ സ്റ്റേഷനിൽനിന്ന് രാവിലെ 11.45 മുതൽ വൈകീട്ട് 5.30 വരെയും തിരികെ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും 15 മിനിറ്റ് ഇടവേളകളിലാണ് ബസ് സർവിസ്. ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽനിന്ന് രാവിലെ 11.45 മുതൽ വൈകീട്ട് 5.30 വരെയും തിരികെ ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെയും അര മണിക്കൂർ ഇടവേളകളിലാണ് ബസ് സർവീസ്. നഗരത്തിെൻറ ഏത് ഭാഗത്തുനിന്നും വിവിധ മെട്രോ ട്രയിനുകൾ മാറിക്കയറി സാബ് സ്റ്റേഷനിലും ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിന് സമീപമുള്ള മെട്രോ സ്റ്റേഷനിലും എത്തിച്ചേരാനാവും. അവിടെനിന്ന് റിയാദ് മെട്രോയുടെ ഭാഗമായുള്ള ബസുകളിലാണ് മേളയിലേക്കുള്ള യാത്ര. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin