പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
ഫിറ്റ്നസ് പ്രേമികളുടെയും ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമം പിന്തുടർന്നവരുടെയും ഇഷ്ടവിഭവമാണ് മഖാന. ഇത്തവണ കേന്ദ്ര ബജറ്റിലെ താരമായിരുന്നു മഖാന. സസ്യാഹാരികളുടെ പ്രോട്ടീനായ മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രത്യേക ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
പതിവായി മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മഖാനയില്‍ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം.
മഖാന കാൽസ്യത്തിൻ്റെ നല്ല ഉറവിടമാണ്. അതിനാല്‍ എല്ലുകളെ ബലമുള്ളതാക്കാൻ മഖാന സഹായകമാണ്.
പ്രോട്ടീനും ഫൈബറും അടങ്ങിയ മഖാന പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
നാരുകള്‍ അടങ്ങിയ മഖാന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.