തിരുവനന്തപുരം : ദിവ്യശക്തി പ്രവൃത്തികൾക്ക് പിന്നിലെ ശാസ്ത്രീയ ഇടപെടലുകൾ മുതൽ എ ഐ  വരെ ഉൾപ്പെടുന്ന ശാസ്ത്ര പ്രദർശനമാണ് ടാഗോർ തിയേറ്ററിൽ ഒരുക്കിയിരിക്കുന്നത്.

ശാസ്ത്ര – സാങ്കേതിക സ്ഥാപനങ്ങളായ ഐ എസ് ആർ ഓ, ഐ ഐ എസ് ടി, ഐസർ, ആർ ജി സി ബി, ഐ സി ടി അക്കാദമി, ഐ ഇ ഇ, കെൽട്രോൺ, സി ഡാക്, എസ് സി ടി ഐ എം എസ് ടി, സി ഇ ടി, ഗലീലിയോ സയൻസ് സെൻ്റർ എന്നിവർക്കൊപ്പം ഡിഫറൻ്റ് ആർട് സെൻ്ററിലെ കുട്ടികൾ അവതരിപ്പിക്കുന്ന മാജിക് ഷോയും പ്രദർശനത്തിലുണ്ട്.
പ്രദർശനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) ഒരുക്കിയ പ്രദർശനം. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലുള്ള ഓരോ പ്രധാന ചുവടുവെപ്പുകളെയും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യ ആദ്യം വിക്ഷേപിച്ച  രോഹിണി 75 തുടങ്ങി എസ്എൽസി -3 , എഎസ്എൽവി, പിഎസ്എൽവി,ജിഎസ്എൽവി  എന്നിങ്ങനെ പല റോക്കറ്റുകളുടെയും മാതൃകകൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇക്കാലമത്രയും ഐഎസ്ആർഒ നടത്തിയ പ്രധാന പ്രവർത്തനങ്ങളുടെ വിജയ പ്രൗഢിയെന്നോളമാണ് ചാന്ദ്രയാൻ്റെ വലിയ സ്റ്റിൽ മോഡൽ പൊതുജനങ്ങളെ കാത്തിരിക്കുന്നത്. 
ഓരോ സവിശേഷതകളും എടുത്തുകാണിക്കുന്ന രീതിയിൽ സസൂക്ഷ്മം നിർമിച്ച ഈ മാതൃക എക്സിബിഷൻ്റെ ഒരു പ്രധാന ഫോട്ടോസ്പോട്ട് കൂടിയാണ്. ആര്യഭട്ട, ജിഎസ്എടി-12, കാർട്ടോസാറ്റ്-2 തുടങ്ങിയ സാറ്റലൈറ്റുകളും അവിടെ ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച വിജയം പ്രദർശനത്തിലൂടെ കാഴ്ചക്കാർക്കും അനുഭവവേദ്യമാകും. ഭൗതികശാസ്ത്രത്തിൻ്റെയും എൻജിനീയറിംഗിൻ്റെയും സമിശ്രമായ ഈ സ്റ്റാൾ വിവിധ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെ കുറിച്ച് വിശദീകരിക്കാനും കൂടെ സഹായിക്കുന്നുണ്ട്
 ഗതാഗതം, ബഹിരാകാശ ഗവേഷണം, വാർത്താവിനിമയം തുടങ്ങി പല മേഖലകളിലും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  പ്രകടനം വിശദമായി ചർച്ച ചെയ്യുകയാണ് കെൽട്രോൺ. ഒപ്പം വ്യത്യസ്ത ഉപകരണങ്ങളെ കുറിച്ചും വിവിധ എഐ കോഴ്സുകളെ കുറിച്ചും കൂടി കെൽട്രോൺ സ്റ്റാൾ വിശദീകരിക്കുന്നു.
 വൈദ്യശാസ്ത്ര രംഗത്ത് പുതിയ രോഗങ്ങളുടെ നിർണയവും അവക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങളും ചർച്ച ചെയ്യുകയാണ് ആർജിസിബി. ഇലക്ട്രോലൈറ്റ് അനലൈസർഉൾപ്പെടെയുള്ള മാതൃകകളും ഇവിടെ പ്രദർശനത്തിനുണ്ട്. മെഡിക്കൽ  ടെലികമ്മ്യൂണിക്കേഷനും അനുബന്ധ പ്രോജക്ടുകളുമായി  രോഗികളുടെ ജീവിതങ്ങളിലേക്ക് ഒരു പുതിയ വെളിച്ചം വീശുകയാണ് സി-ഡാക്.
ഗലീലിയോ സയൻസ്സെൻ്ററിൻ്റെ സ്റ്റാൾ കുട്ടികളുടെ പ്രാധാന ആകർഷണ കേന്ദ്രമാണ് .കൺസർവേഷൻ ഓഫ് മൊമെൻ്റവും ബെർണോലിസ് പ്രിൻസിപ്പിലുമൊക്കെ കുട്ടികൾക്ക് ലളിതമായി മനസിലാകുന്ന പരീക്ഷണ മാതൃകകൾ ഇവിടെ കാണാവുന്നതാണ്. 
സിഇടി സ്വന്തയാമായി വികസിപ്പിച്ച വാഹനം എയ്ത 6.0, സി – ഡിറ്റിൻ്റെ ഗൺക്രാഫ്റ്റ് വിർച്വൽ റിയാലിറ്റി, ഐഐ എസ് ടി യുടെ ദൂരത്തുനിന്ന് സ്പർശിക്കാതെ വസ്തുക്കളുടെ അളവ് എടുക്കുന്ന സംവിധാനം ഒന്നും ഒപ്ടികയിൽ ഫ്രിഞ്ച് പ്രൊജക്ഷൻ പ്രൊഫൈലോ മെട്രി, പ്ലാനറ്ററി ജിയോളജി, ത്രീഡി പ്രിന്റഡ് സ്പേസ് ബ്രിക്സ് എന്നിവയും പ്രദർശനങ്ങളുടെ ഭാഗമാണ്
ഒപ്പം ബ്രേക്ത്രു സയൻസ് സൊസൈറ്റിയുടെ ടെലിസ്കോപ്പ് മേക്കിംഗ് വർക് ഷോപ്പ്, രാസപരീക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം ചാൾസ് ഡാർവിനും പരിണാമ സിദ്ധാന്തവും, വൈദ്യശാസ്ത്ര രംഗത്തെ ഉദാത്ത മാതൃക മാഡം മേരി ക്യൂറിയുടെ ജീവചരിത്രവും പ്രദർശന കാർഡുകളായി ശാസ്ത്രകുതുകികളുടെയും മനുഷ്യസ്നേഹികളുടെയും ശ്രദ്ധയാകർഷിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed