ചോറ്റാനിക്കര; ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ മഹാത്മ നഗറിൽ പണി പൂർത്തീകരിച്ച മഹാത്മാ തനതു കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ എം ആർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ കെ സിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ പ്രസിഡൻ്റ് ശ്രീമതി പുഷ്പ പ്രദീപ്,മെമ്പർമാരായ പി വി പൗലോസ്, ഇന്ദിര ധർമരാജൻ, തൃദീപ് രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ, രാജേഷ് വർക്കി തുടങ്ങിയവർ സംസാരിച്ചു.