പെരുവ: മോഷണ വസ്തു എന്ന് അറിഞ്ഞുകൊണ്ടുതന്നെ മോഷണം സാധനങ്ങൾ വാങ്ങിയ ആക്രിക്കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവ സെൻ്റ് ജോൺസ് പള്ളിക്ക് പുറകുവശം ആക്രിക്കട നടത്തുന്ന തമിഴ്നാട് തിരുനെൽവേലി പടവേലി സ്വദേശി കാവാട്ട് സെൽവ(52) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞദിവസം റോഡരികിൽ നിറച്ച് വച്ചിരുന്ന ഗ്യാസ് കുറ്റി മോഷ്ടാവിനെ പിടികൂടിയപ്പോഴാണ് സെൽവനാണ് മോഷണ വസ്തുക്കൾ വാങ്ങുന്നതെന്ന് പോലീസിന് മനസ്സിലായത്.കാരിക്കോട് ഡെന്നിസ് വില്ലയിൽ ടെന്നീസ് രാജനെയാണ് പോലീസ് ഗ്യാസ് കുറ്റി മോഷണത്തിന് പിടികൂടിയത്. ഇയാൾ ഒൻപതോളം ഗ്യാസ്  കുറ്റികൾ മോഷ്ടിച്ചതായി പോലീസിനോട് പറഞ്ഞിരുന്നു. ഇതെല്ലാം വാങ്ങിയത് സെൽവൻ ആയിരുന്നു.
മോഷണ വസ്തുക്കൾ വാങ്ങരുതെന്ന് പലതവണ പോലീസ് ഇയാളോട് പറഞ്ഞിരുന്നതാണ്. ഇതേ തുടർന്ന് സെൽവനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് ഗ്യാസ് ഉൾപ്പെടെയുള്ള മോഷണ വസ്തുക്കൾ വാങ്ങിയതായി പറഞ്ഞത്. ഏകദേശം മുപ്പതോളം വർഷമായി സെൽവൻ കുടുംബസമേതം പെരുവയൽ സ്ഥിര താമസമാണ്.
 പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളൂർ എസ്. ഐ. ശിവദാസൻ, സി.പി.ഒ. രഞ്ജിത്ത്, പ്രശാന്ത്, മഞ്ജുഷ, ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *