ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ തോല്‍വിക്ക് പിന്നാലെ പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എം പി സ്വാതി മലിവാള്‍.
“ഒരു ജനപ്രതിനിധി അങ്ങേയറ്റം അഹങ്കാരത്തോടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് നിർത്തിയാൽ, ജനങ്ങൾ ആ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കും. അതിനുള്ള ഉത്തരമാണ് ഡൽഹി തെരഞ്ഞെടുപ്പെന്ന് അവർ പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പ് തോൽവിക്ക് പൂർണ ഉത്തരവാദി അരവന്ദ് കെജരിവാളാണെന്ന് സ്വാതി കൂട്ടിച്ചേർത്തു.
ജലമലിനീകരണം, വായുമലിനീകരണം, മോശം അടിസ്ഥാന സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങള്‍ മൂലമാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് അവര്‍ എടുത്ത് പറഞ്ഞു.
ഡൽഹി ഇത്രക്കും അധഃപതിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാൾ എന്തു ചെയ്യുകയായിരുന്നു എന്ന് അവർ ചേദിച്ചു. ബിജെപി ക്കാർ അരവിന്ദ് കെജ്‍രിവാളിനെ കുറ്റപ്പെടുത്താൻ ഉപയോഗിക്കുന്ന ‘ശീഷ്മഹൽ’ എന്നാണ് പാർട്ടി തലവനെ ആം ആദ്മി എംപി വിളിച്ചത്.
കെജ്‍രിവാൾ മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഫണ്ട് ഉപയോഗിച്ച് 100 കോടി രൂപയുടെ വീട് നിർമ്മിച്ചതായി സ്വാതി പറഞ്ഞു.
“ആറ് കോടി രൂപയുടെ കർട്ടനുകളും 50 ലക്ഷം രൂപയുടെ പരവതാനികളും ആ വീട്ടിലുണ്ടന്നും അവർ പറഞ്ഞു. ഒന്നല്ല, നിരവധി, സർക്കാർ ഫണ്ടുകളാണ് ഇതിനായി ഉപയോഗിച്ചതെന്ന് അവർ പറഞ്ഞു.
ഇതെല്ലാ ജനങ്ങൾ കാണുന്നുണ്ടെന്നും അവർ അതിന്റെ പ്രതികരണമാണ് തെരഞ്ഞെടുപ്പിൽ കാഴ്ചവച്ചതെന്നും സ്വാതി തുറന്നു പറഞ്ഞു.
കെജ്‍രിവാൾ മുഖ്യമന്ത്രി ആയിരിക്കെ ആർഭാടങ്ങൾ എല്ലാം ഒഴിവാക്കി സാധാരണക്കാരനെ പോലെയാണ് ഭരണം നയിക്കുകയെന്ന് പറഞ്ഞിരുന്നു.
എന്നാൽ കാലക്രമേണ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങി പൊതുമുതൽ ദുരുപയോഗം ചെയ്ത് ആഡംബര ഭവനങ്ങൾ ഉൾപ്പെടെ പണിതെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിന്റെ സഹായിയായ ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് സ്വാതി മലിവാള്‍ നേരത്തെ ഒരു കേസ് ഫയൽ ചെയ്തിരുന്നു.
ഒരു വശത്ത് നിങ്ങൾ സ്ത്രീ സുരക്ഷയ്ക്കായി പ്രവർത്തിക്കണമെന്ന് പറയുന്നു. മറുവശത്ത് ഒരു വനിതാ പാർലമെന്റേറിയനു മുഖ്യമന്ത്രിയുടെ വസതിയിൽ വച്ചുതന്നെ മർദ്ദനമേൽക്കുന്നു.
തന്നെ മർദ്ദിച്ച വ്യക്തിക്കെതിരെ ഒറു നടപടിയെടുക്കാനും കെജ്‍രിവാൾ തയ്യാറായില്ല. പക്ഷെ ഇന്ന് ജനം ആ തെറ്റ് തിരുത്തിയിരിക്കുന്നു. സ്ത്രീകളോട് തെറ്റ് കാണിച്ചാല്‍ ദൈവം അത് ചെയ്യുന്നവരെ ശിക്ഷിക്കുമെന്നും മലിവാള്‍ പറഞ്ഞു.
പത്ത് വർഷം മുഖ്യമന്ത്രിയായിരുന്നയാള്‍ വീണ്ടും അരവിന്ദ് കെജരിവാള്‍ മാത്രമായിരിക്കുന്നു വെന്നും സ്വാതി മലിവാള്‍ പറഞ്ഞു.