നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ് മരിച്ച പിഞ്ചു ബാലന്‍റെ മൃതദേഹം ജൻമനാടായ രാജസ്ഥാനിലെത്തിച്ചു. സൗരഭിന്‍റെ മകൻ റിതൻ ജാജുവാണ്​ വെള്ളിയാഴ്ച മരിച്ചത്​. ശനിയാഴ്ച രാവിലെ 9.35നുള്ള ഇൻഡിഗോ വിമാനത്തിലാണ് ജയ്പൂരിലേക്ക് കൊണ്ടുപോയത്.
വിമാനത്താവള കമ്പനിയധികൃതർ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. പൊലീസ് സി.സി.ടി.വി വിശദമായി പരിശോധിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്​.
അടുത്തയാഴ്ച കുട്ടിയുടെ മാതാപിതാക്കളോട്‌ മൊഴി നൽകാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി സി.ഐക്കാണ് അന്വേഷണ ചുമതല.
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *