എടവണ്ണപ്പാറ • ടു വീലർ, ലാ പ്ടോപ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവ നൽകുന്ന പദ്ധതിയിൽ വഞ്ചിക്കപ്പെട്ടവർ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
വാഴക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾക്കെതിരെയാണ് നൂറോളം പേർ പരാതി നൽകിയത്. 3 കോടി രൂപയോളമാണ് ഇവർ വഴി സമാഹരിച്ചത്. സംഘടനകളുടെ ആസ്ഥാനം വാഴക്കാട്ട് ആണെങ്കിലും ജില്ലയുടെ പല ഭാഗങ്ങ ളിൽ നിന്നുള്ള 600ൽ അധികം പേർ ഇവിടെ പണമടച്ചതായാണ് പറയുന്നത്
അതേസമയം നാഷനൽ കോൺഫഡറേഷന്റെ മറവിൽ തട്ടിപ്പ് നടത്തിയ പണം ശേഖരിച്ച അനന്തു കൃഷ്ണനെതിരെ വാഴക്കാട് ഹവിൽദാർ മെമ്മോറിയൽ ലൈബ്രറി, സ്വരാജ് ഇന്ത്യ എന്നീ സംഘടനയുടെ പ്രതിനി ധികൾ വാഴക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി 3 കോടി 25 ലക്ഷം രൂപ തട്ടിയെടു ത്തായാണ് പരാതിയിൽ പറയൂ ന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിൽ കേസെടുക്കുമെന്ന് വാഴക്കാട് സി ഐ വി. രാജൻ ബാബു പറഞ്ഞു.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
eveningkerala news
eveningnews malayalam
Kerala News
LOCAL NEWS
MALABAR
MALAPPURAM
malappuram news
കേരളം
ദേശീയം
വാര്‍ത്ത