നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്; 3 ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീനികൾക്കും മോചനം

ജെറുസലേം: ഗാസ വെടിനി‌ർത്തൽ കരാർ പ്രകാരം മൂന്ന് ഇസ്രയേൽ ബന്ദികൾക്കും 183 പലസ്തീൻ തടവുകാർക്കും കൂടി മോചനം. കരാർ പ്രകാരം ഇന്ന് 3 ഇസ്രയേൽ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും വിട്ടയക്കുകയായിരുന്നു. അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂർണ വിജയമെന്ന നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.

‘ഇസ്രയേൽ അടക്കമുള്ള സഖ്യകക്ഷികളെ ലക്ഷ്യമിടുന്നു’, അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധവുമായി അമേരിക്ക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin