ഒരേ ദിശയിൽ പോയ രണ്ട് കാറുകൾ, നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരിയില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയിലേക്ക് പോകുകയായിരുന്ന കാറുകള്‍ നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറിഞ്ഞാണ് അപകടം. അപകടത്തില്‍ പൂക്കാട് കൊളക്കാട് സ്വദേശി ലത്തീഫിന് നിസ്സാര പരിക്കേറ്റു. അപകടത്തിൽ ഇരു കാറുകളും തകര്‍ന്നു. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്ത് രാവിലെ പത്തരയോടെയായിരുന്നു അപകടം.  അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. 

വീടിന്റെ ചുമരിലിടിച്ച് കാർ മറിഞ്ഞു

കോഴിക്കോട് ഓമശ്ശേരി പൊയിലിൽ കാർ വീടിന്റെ ചുമരിൽ ഇടിച്ചു തല കീഴായി മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്ക് ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.

 

By admin