കൊച്ചി: എറണാകുളം അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ബസ്സിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരിയുടെ ജീവന്‍ രക്ഷിക്കാനായി.
കട്ടപ്പനയില്‍ നിന്നും ആനക്കാംപൊയിലിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ്സിലായിരുന്നു സംഭവം. യാത്രയ്ക്കിടെ വേങ്ങൂര്‍ ഭാഗത്ത് വച്ച് കുഴഞ്ഞുവീണ യാത്രക്കാരിയെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് ബസില്‍ തന്നെ എത്തിക്കുകയായിരുന്നു.
ഒക്കല്‍ സ്വദേശിനി ഷീല ഗോപിയാണ് കുഴഞ്ഞുവീണത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍ അഷ്‌റഫും കണ്ടക്ടര്‍ സമദുമാണ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയത്.