ഡല്‍ഹി: നികുതി ഇളവിനുശേഷം ഇടത്തരക്കാര്‍ക്ക് വീണ്ടും ആശ്വാസം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കിലെ ഈ കുറവ് 25 ബേസിസ് പോയിന്റാണ്.
അതിനാല്‍ നിലവിലെ റിപ്പോ നിരക്ക് ഇപ്പോള്‍ 6.25 ശതമാനമായി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ ഈ കുറവ് വരുത്തിയത്.
നേരത്തെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2020 മെയ് മാസത്തില്‍ റിപ്പോ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ അതിനുശേഷം അത് ക്രമേണ 6.5 ശതമാനമായി ഉയര്‍ത്തി. 2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചത്
സാമ്പത്തിക വികസനം യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തതായി ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. റിപ്പോ നിരക്ക് കുറയ്ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇപ്പോള്‍ റിപ്പോ നിരക്ക് 6.50 ല്‍ നിന്ന് 6.25 ആയി കുറയ്ക്കുന്നു. റിപ്പോ നിരക്ക് കുറച്ചതിനുശേഷം, വായ്പയുടെ ഇഎംഐ കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.