തിരുവനന്തപുരം: സംസ്ഥാനത്ത് റബ്‌കോ നവീകരണത്തിന് പത്തു കോടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കുടുംബശ്രീയ്ക്ക് 270 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ തുടങ്ങും.
സംസ്ഥാനത്ത് പുതിയ ഐടി നയം അന്തിമ ഘട്ടത്തിലാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു
15.7 കോടി ഖാദി മേഖലയ്ക്ക് നീക്കിവച്ചെന്നും 56.8 കോടി കൈത്തറി മേഖലയ്ക്കും വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന് 90 കോടി നീക്കിവച്ചു.