തിരുവനന്തപുരം ∙ വഴിത്തർക്കത്തിനിടെ അയിരൂരിൽ പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. ദേഹത്ത് വണ്ടി കയറ്റി ഇറക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. കുട്ടിയെ തള്ളിയിട്ടെന്നും കൈകൾക്കു പൊട്ടലുണ്ടെന്നും കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മർദത്തെ തുടർന്നാണ് പൊലീസിന്റെ ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
കുട്ടിയുടെ കുടുംബവുമായി ഡിവൈഎസ്പിയുടെ കുടുംബത്തിന് തർക്കമുണ്ടായിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതു തടയാൻ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കി.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
CRIME
eveningkerala news
eveningnews malayalam
KERALA
Kerala News
kerala police
KOLLAM
LATEST NEWS
LOCAL NEWS
thiruvananthapuram
THIRUVANTHAPURAM
കേരളം
ദേശീയം
വാര്‍ത്ത