മഹാകുംഭമേളയിൽ പുണ്യസ്നാനം ച്യ്ത് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയിലും ആരിഫ് ഖാൻ പങ്കെടുത്തു
ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുന്നു എന്ന് ആരിഫ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’ എന്നാണ് മഹാകുംഭമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്.
മഹാകുംഭമേളയിൽ സന്നിഹിതരായ പ്രശ്സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി.