പാവയ്ക്ക രുചിച്ച് പോലും നോക്കാൻ ഇഷ്ടമില്ലാത്തവരും നിരവധിയാണ്. കയ്പ്പാണെങ്കിലും ധാരാളം ആരോ​ഗ്യ​ഗുമങ്ങളുള്ള പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിൻ സി, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് പാവയ്ക്ക്.
100 ഗ്രാം കയ്പക്കയിൽ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീൻ എന്നിവയോടൊപ്പം ഏകദേശം 34 കലോറിയും അടങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 382 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
പാവയ്ക്ക ജ്യൂസ്  കഴിച്ച ടൈപ്പ് -2 പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി  ഗണ്യമായി കുറഞ്ഞതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഹൈപ്പോഗ്ലൈസമിക് മരുന്നുകൾ കഴിക്കുന്ന പ്രമേഹരോഗികൾ  കയ്പുള്ള പാവയ്ക്ക ജ്യൂസ് ഒരു ഗ്ലാസ് കഴിക്കുകയാണെങ്കിൽ അവരുടെ മരുന്നുകളുടെ അളവ് ഒരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞേക്കും.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കുന്നു. അതുവഴി, ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ സോഡിയത്തെ വലിച്ചെടുക്കുന്ന പൊട്ടാസ്യം സമ്പുഷ്ടമായതിനാൽ ഇത് ശരീരത്തിന്റെ രക്തസമ്മർദ്ദം നിലനിർത്തുന്നു. ഇരുമ്പും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *