ടാക്സി ഡ്രൈവർമാർ, ഇടപാട് മുഴുവൻ ചെറുപ്പക്കാരുമായി മാത്രം; അത്ര പന്തിയല്ലല്ലോ എന്ന് സംശയം; പിടിച്ചത് എംഡിഎംഎ
കൊച്ചി: എറണാകുളത്ത് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കടുങ്ങലൂർ സ്വദേശികളായ ഷമീർ (46), നിഷാദ് (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.34 ഗ്രാം എംഡിഎംഎ, എട്ട് ഗ്രാമോളം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ടാക്സി ഓടിക്കുന്നത്തിന്‍റെ മറവിലാണ് വിദ്യാർത്ഥികളേയും ചെറുപ്പക്കാരെയും കേന്ദ്രീകരിച്ച് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് എംഡിഎംഎ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഒ എൻ അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ ഷിഹാബുദ്ദീൻ എം എച്ച്, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എം ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി ടി ജി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.