ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ എത്താറുണ്ട്. ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം.
തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറഞ്ഞുവെന്നും സന്തോഷ് വർക്കി ആരോപിക്കുന്നു. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ ഓണർ പറഞ്ഞതാണ്. ഭ്രാന്തന്മാരുടെ റിവ്യു എടുക്കാൻ പാടില്ല. കേരളത്തിൽ തിയറ്റർ റിവ്യു തുടങ്ങിയത് ആരാണ്. ഇന്ന് ആറാട്ടണ്ണനെ ആർക്കും വേണ്ട. അയാളുടെ തിയറ്റർ ഫേമസ് ആയതെങ്ങനാ. ആറാട്ടണ്ണൻ ഇപ്പോൾ ഭ്രാന്തനാണ്’, എന്നാണ് സംഭവത്തെ കുറിച്ച് സന്തോഷ് വർക്കി പറഞ്ഞത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.