തൊടുപുഴ :ഗ്രീസ് ഇടുന്നതിനിടയിൽ ബസ് മുന്നോട്ടു പോയി പരിക്കേറ്റ കേസിൽ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി .മുതലക്കോടം, പട്ടയംകവല ഭാഗത്തുള്ള തൊടിയംകുന്നേല്‍ വീട്ടില്‍ പരീക്കുട്ടി മകന്‍ ഷിയാസ് നൽകിയ കേസിലാണ് വിധി .
മുതലക്കോടം മരവെട്ടിക്കൽ വർക്‌സിൽ ബസിനു ഗ്രീസ് ഇടുന്നതിനിടയിലാണ് അപകടം . ബസ്സിന്റെ അടിവശം ഗ്രീസ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ ബസ്സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി വളയംപടിക്കല്‍ ബിജു വര്‍ഗീസിന്റെ കുറ്റകരമായ അനാസ്ഥ മൂലം വണ്ടി മുമ്പോട്ട് ഉരുളുകയും ഷിയാസിന് തലയക്ക് സാരമായ പരിക്കേൽക്കുകയുമായിരുന്നു .
ഭാഗ്യം കൊണ്ട് ഒന്നുമാത്രമാണ് മരണം ഒഴിവായത്. സംഭവം ഉണ്ടായത് 20/07/2006 ലായിരുന്നു. ഡ്രൈവര്‍ ബിജു ജോണിനേയും, ബസ് ഉടമയെയും ,നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി യെയും കക്ഷി ചേര്‍ത്ത് ഷിയാസ് തൊടുപുഴ എം.എ.സി.റ്റി. കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും പ്രതികളില്‍ ആരുടെ പേരിലും പ്രത്യേകിച്ച് ഡ്രൈവറുടെ കുറ്റം തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല എന്ന് പറഞ്ഞ് കേസ്സ് തള്ളി.
പിന്നീട് അഡ്വക്കേറ്റ് ടോമി ചെറുവള്ളി മുഖേന പരിക്ക് പറ്റിയ ഷിയാസ് 2016-ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നൽകി .ഹര്‍ജിക്കാരന് 8 ലക്ഷം രൂപയും സംഭവ തീയതി മുതല്‍ 8% പലിശയും കൂടി എതിര്‍കക്ഷിയോട് കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവുകയായിരുന്നു .
ഹൈക്കോടതിയില്‍ ഷിയാസിന് വേണ്ടി അഡ്വക്കേറ്റുമാരായ ടോമി ചെറുവള്ളി, മാത്യു സക്കറിയ പടിഞ്ഞാറെകുടിയില്‍, ബാലു ടോം ചെറുവള്ളി, സിബി ജോസഫ് തിരുതാളില്‍ എന്നിവര്‍ ഹാജരായി.