പാലക്കാട്: ശമ്പള പരിഷ്കരണം ഉൾപ്പടെ ജീവനക്കാർക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്ത ബജറ്റ്നെതിരെ കെ എസ് ടി യു ജില്ല കമ്മിറ്റി യുടെ നേതൃത്തിൽ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.കെ.എസ്.റ്റി.യു റവന്യുജില്ലാ ജനറൽ സെക്രട്ടറി ടി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി. എം. സ്വാലിഹ് അധ്യാക്ഷത വഹിച്ചു.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി എം.കെ. സെയ്ത് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.കെ.എച്ച് സുബൈർ,കെ.എ. സലീം,എസ്.സെയ്ത് നിസ്സാർ,വി.മുഹമ്മദ് അബ്ദുൾ റഹ്മാൻ,യൂസഫ് പൂച്ചിറ എന്നിവർ പ്രസംഗിച്ചു. കെ.എസ്.ടിയു വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.പി. മുഹമ്മദ് കോയ സ്വാഗതവും എ.എസ് അബ്ദുൾ സാലാം നന്ദിയും പറഞ്ഞു.