കുവൈറ്റ്: കുവൈറ്റില്‍ വാട്ടര്‍ പിസ്റ്റളുകളുടെയും വാട്ടര്‍ ബലൂണുകളുടെയും വില്‍പ്പന നിരോധിച്ചു. ഇതേ കുറിച്ചുള്ള വിജ്ഞാപനം വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിജ്ഞാപനം നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും പ്രതിവര്‍ഷവും ഡിസംബര്‍ മാസം ആരംഭം മുതല്‍ മാര്‍ച്ച് അവസാനം വരെ ഈ വില്‍പ്പന നിരോധിച്ചിരിക്കുന്നുവെന്നും പ്രത്യേകിച്ച് ഫെബ്രുവരി 25, 26 തീയതികളില്‍ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ നിരോധനം
ആഘോഷങ്ങളുടെ ഭാഗമായി വാട്ടര്‍ പിസ്റ്റളുകളും ബലൂണുകളും ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് മേല്‍ അപകടകരമായി വെള്ളം ചീറ്റുന്നതും ബലൂണുകള്‍ എറിയുന്നതിനും കുട്ടികളും മുതിര്‍ന്നവരും ഇടപെടുന്ന പ്രവണതകളെ നിരോധിക്കുക എന്നതാണ് ലക്ഷ്യമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.