മാലൂര്‍: കണ്ണൂര്‍ മാലൂരിലെ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും പൊക്കി.
സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് ഇന്നോവ കാറുകളുമായെത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം.
ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം മോട്ടോര്‍വാഹനവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്.
രണ്ട് ഇന്നോവ കാറുകള്‍ കൊണ്ട് ഗ്രൌണ്ടില്‍ ഡ്രിഫ്റ്റ് ചെയ്തും, അമിത വേഗതയില്‍ ഓടിച്ചും പൊടിപാറിച്ചായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം.
സാഹസികപ്രകടനം നടത്തിയ രണ്ട് കാറുകളും മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആര്‍സി ഉടമയുടെ പേരിലും കേസെടുത്തിട്ടുണ്ട്.