ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന് വിശേഷിപ്പിക്കാവുന്ന അടുത്ത തലമുറ എസ്ഇ സ്മാര്‍ട്ട്‌ഫോണ്‍ (ഐഫോണ്‍ എസ്ഇ 4) അടുത്ത ആഴ്‌ച പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കരുതിയതിലും നേരത്തെയാണ് 2025ലെ ആദ്യ മൊബൈല്‍ ഫോണ്‍ അവതരണത്തിന് ആപ്പിള്‍ തയ്യാറെടുക്കുന്നത് എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 2022ന് ശേഷം ഇതാദ്യമായാണ് എസ്ഇ സീരീസിലൊരു ഹാന്‍ഡ്‌സെറ്റ് ആപ്പിള്‍ പുറത്തിറക്കുന്നത്.
നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ 4 വരും വാരം ലോഞ്ച് ചെയ്യപ്പെടും. ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കുറവാണ് ഐഫോണ്‍ എസ്ഇ സീരീസിന്‍റെ പ്രത്യേകത. 2022ല്‍ ഇറങ്ങിയ എസ്ഇ മൂന്നാം തലമുറ ഫോണിന് 39,999 രൂപയായിരുന്നു വില. എന്നാല്‍ ഐഫോണ്‍ എസ്ഇ 4ന്‍റെ വില ഇതിലും ഉയരും. എ18 ചിപ്പ്, ആപ്പിള്‍ ഇന്‍റലിജന്‍സ്, 48 എംപി ക്യാമറ അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ ചേരുന്നതാണ് ഐഫോണ്‍ എസ്ഇ 4ന്‍റെ വില ഉയരാന്‍ ഇടയാക്കുന്നത്.
ഐഫോണ്‍ എസ്ഇ 4ല്‍ വന്‍ അപ്‌ഡേറ്റുകള്‍
2022 മാര്‍ച്ച് എട്ടിനായിരുന്നു മൂന്നാം തലമുറ ഐഫോണ്‍ എസ്ഇ ആപ്പിള്‍ പ്രഖ്യാപിച്ചത്. ഈ ഫോണില്‍ നിന്ന് വലിയ അപ്‌ഡേറ്റുകള്‍ എസ്ഇ 4ലുണ്ടാകും. ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ 48 എംപിയുടെ സിംഗിള്‍ റീയര്‍ ക്യാമറയായിരിക്കും ഐഫോണ്‍ എസ്ഇ 4ന്‍റെ ഒരു സവിശേഷത. മൂന്നാം തലമുറ എസ്ഇയിലുണ്ടായിരുന്നത് 12 എംപി സെന്‍സര്‍ മാത്രമായിരുന്നു. ആപ്പിളിന്‍റെ കരുത്തുറ്റ എഐ18 ചിപ്പില്‍ വരുന്ന എസ്ഇ 4 ഫോണില്‍ എഐ ഫീച്ചറുകളുണ്ടാകും. ഐഫോണ്‍ 16 സിരീസ് ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് ഉപയോഗിച്ച ചിപ്പാണ് എ18.
ഡിസൈനിലുമുണ്ടാകും ഐഫോണ്‍ എസ്ഇ 4ന് മാറങ്ങള്‍. ഐഫോണ്‍ 14ന്‍റെ അതേ മോഡലിലാണ് എസ്ഇ 4 പുറത്തിറക്കുക എന്നാണ് സൂചന. 6.1 ഇഞ്ച് വരുന്ന ഫുള്‍-സ്ക്രീന്‍ ഡിസ്‌പ്ലെയാണ് ഫോണിന് വരിക. അതായത്, ഹോം ബട്ടണോ ബെസ്സെല്‍സോ ഫോണിലുണ്ടാവില്ല. ക്യാമറ, ചിപ്പ് എന്നിവയ്ക്ക് പുറമെ ബാറ്ററിയിലും ഐഫോണ്‍ എസ്ഇ 4 വമ്പന്‍ അപ്‌ഡേറ്റ് കൊണ്ടുവരും എന്നാണ് പ്രതീക്ഷ. ചരിത്രത്തിലാദ്യമായി എസ്ഇ സീരീസില്‍ ഫേസ് ഐഡി വരുന്നു എന്ന സവിശേഷതയും ഐഫോണ്‍ എസ്ഇ നാലാം തലമുറ ഫോണിനുണ്ട്.
ബാറ്ററി
2,018 എംഎഎച്ചിന്‍റെ ബാറ്ററിയിരുന്നു ഐഫോണ്‍ എസ്ഇ 3ല്‍ ഉപയോഗിച്ചിരുന്നത്. ഇതിന്‍റെ മുന്‍ മോഡലിലുണ്ടായിരുന്നത് 1,821 mAh ബാറ്ററിയും. എന്നാല്‍ ഐഫോണ്‍ എസ്ഇ 4ല്‍ 3,279 mAh-ന്‍റെ കൂടുതല്‍ കരുത്തുറ്റ ബാറ്ററി പ്രത്യക്ഷപ്പെടും എന്നാണ് റൂമറുകള്‍ പറയുന്നത്. ഐഫോണ്‍ 14ന് സമാനമായ ബാറ്ററി കപ്പാസിറ്റിയാണിത്. അതേസമയം ഐഫോണ്‍ എസ്ഇ4ന്‍റെ ചാര്‍ജര്‍ കപ്പാസിറ്റി എത്രയായിരിക്കും? വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം വരുമോ എന്നീ കാര്യങ്ങളില്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
content highlight : apple-is-likely-to-launch-its-affordable-iphone-se-4-next-week
https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1
apple iphone
Business
evening kerala news
Tec news
Tech
Top News
TRENDING NOW
WORLD
കേരളം
ദേശീയം
വാര്‍ത്ത