ന്യൂഡല്‍ഹി: എഎപി എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ അരവിന്ദ് കേജ്രിവാളിന് നോട്ടീസ് നല്‍കി. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപി 15 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിലാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അരവിന്ദ് കെജരിവാളിന് നോട്ടീസ് നല്‍കിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണമെന്നാണ് നിര്‍ദ്ദേശം. പണം വാഗ്ദാനം ചെയ്ത എഎപി എംഎല്‍എമാരുടെ വിശദമായ വിവരം നല്‍കാനും നിര്‍ദേശത്തിലുണ്ട്. പണം വാഗ്ദാനം നല്‍കി വിളിച്ച ഫോണ്‍ നമ്പറുകളും കൈമാറണമെന്നും പറഞ്ഞിട്ടുണ്ട്.
ഗവര്‍ണര്‍ വികെ സെക്‌സേനയുടെ ഉത്തരവിന് പിന്നാലെയാണ് പണം വാഗ്ദാനം ചെയ്തു എന്ന ആരോപണത്തില്‍ അന്വേഷണം. 16 എംഎല്‍എമാര്‍ക്ക് പാര്‍ട്ടി മാറിയാല്‍ മന്ത്രി സ്ഥാനങ്ങളും, 15 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചത്.
ദില്ലി തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നാണ് പറയുന്നത്. ഫെബ്രുവരി 8നാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നത്.