ഡല്‍ഹി: ഹമാസ് നേതാക്കള്‍ക്ക് പാക് അധിനിവേശ കാശ്മീരില്‍ വിഐപി സ്വീകരണം. പാക് അധിനിവേശ കശ്മീരില്‍ നടന്ന ഇന്ത്യാ വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഹമാസ് പ്രതിനിധികള്‍ എത്തിയത്. ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ ഭീകരരാണ് ഇവര്‍ക്ക് സ്വീകരണം ഒരുക്കിയത്.
റാവലക്കോട്ടിലെ ഷഹീദ് സാബിര്‍ സ്റ്റേഡിയത്തിലേക്ക് ഹമാസ് നേതാക്കള്‍ ബൈക്കുകളിലും കുതിരകളിലും വരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
പാക് അധിനിവേശ കശ്മീരിലെ ഒരു പരിപാടിയില്‍ ആദ്യമായാണ് ഇവര്‍ പങ്കെടുക്കുന്നത്. പലസ്തീന് ഭീകര സംഘടനയുടെ പതാകയുമായി ജെയ്ഷെ, ലഷ്കര്‍ ഭീകരര്‍ ബൈക്ക്, കുതിര റാലികള്‍ നടത്തുന്ന് മറ്റൊരു വീഡിയോയിലും കാണാം.