സാമ്പത്തിക ‘പ്രതിസന്ധിയിലും കര കേറാൻ കേരളം; സംസ്ഥാന ബജറ്റിലെ പ്രതീക്ഷകൾ | Kerala Budget
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. 2025- 2026 സംസ്ഥാന ബജറ്റിനെ കേരളക്കര പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ പാലക്കാട് ഐഐടിയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കും എന്ന ഒറ്റ വാചകത്തിൽ കേരളത്തെ കേന്ദ്രം ഒതുക്കുകയും ചെയ്തു