ആലപ്പുഴ: സംസ്ഥാനത്ത് മൂന്ന് ശിശുപരിചരണ കേന്ദ്രം കൂടി ആരംഭിക്കും ഇടുക്കി, കോട്ടയം,വയനാട് ജില്ലകളിലാണ് പുതുതായി ആരംഭിക്കു ന്നതെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുള്ളസംസ്ഥാന ശിശു പരിചരണ കേന്ദ്രത്തിൽ നവജാത ശിശുക്കളുടെ ശീതീകരിച്ചബ്ലോക്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ബാലഭവനും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമ്മതൊട്ടിലിൽ നിന്നും ലഭിക്കുന്നതും പ്രസവശേഷം കുട്ടികളെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന കുട്ടികളാണ് പരിചരണ കേന്ദ്രത്തിലുള്ളത്. നവജാത ശിശുക്കളായ ആറ് പേരും. ആറ് വയസ്സിൽ താഴെയുള്ള 13 കുട്ടികളുമാണ് പരിചരണ കേന്ദ്രത്തിലുള്ളത്.
സുമനസ്സുകളുടെ സഹകരണത്തോടെയാണ് ബ്ലോക്ക് ശീതീകരിച്ചത്. ബ്ലോക്ക് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പൻ, ട്രഷറർ കെ.പി പ്രതാപൻ, ജോ- സെക്രട്ടറി കെ. നാസർ, അംഗങ്ങളായ ടി.എ നവാസ്, ആർ. ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു.