വേഗം മഹീന്ദ്ര ഷോറൂമിലേക്ക് ഓടിക്കോ! 1.25 ലക്ഷം വിലക്കിഴിവിൽ 2024 മോഡൽ ഥാർ!
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ മാസത്തെ കിഴിവുകൾ പ്രഖ്യാപിച്ചു. 2025 ഫെബ്രുവരിയിൽ, രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡ് എസ്‌യുവിയായ ഥാറിന് കമ്പനി 1.25 ലക്ഷം രൂപ കിഴിവ് കൊണ്ടുവന്നിരുന്നു. 2024 മോഡൽ വർഷത്തിലും 2025 മോഡൽ വർഷത്തിലും കമ്പനി വ്യത്യസ്‍ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഥാർ 2024 പതിപ്പിന് കമ്പനി ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഥാർ 4WD യുടെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണ്. അതേസമയം ഥാർ 2WD ഡീസൽ വേരിയന്റിന് 50,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഥാർ 2WD പെട്രോൾ വേരിയന്റിന് 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണ്. 11.35 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് ഥാറിന്റെ എക്സ് – ഷോറൂം വില.
മഹീന്ദ്ര ഥാർ ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ 2WD, 4WD എന്നിവയ്‌ക്കുള്ള വ്യത്യസ്‍ത ബാഡ്‌ജിംഗ് രണ്ട് മോഡലുകളിലും കാണാം. രണ്ടിന്‍റെയും മുൻഭാഗം, പിൻഭാഗം, വശങ്ങൾ എന്നിവയുടെ ഡിസൈൻ ഒരുപോലെയാണ്. എങ്കിലും, 2WDന് ബ്ലേസിംഗ് ബ്രോൺസ്, എവറസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകൾ ലഭിക്കും. രണ്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം, 2WD-യിൽ പിൻ ചക്രത്തിന് മാത്രമേ പവർ ലഭിക്കൂ എന്നതാണ്. അതേസമയം 4WD-യിൽ എല്ലാ വീലുകൾക്കും പവർ ലഭിക്കും.
മഹീന്ദ്ര ഥാർ 2WD , 1.5 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 117 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇത് മാനുവൽ ട്രാൻസ്‍മിഷൻ ഉപയോഗിച്ചാണ് എത്തുന്നത്. മറുവശത്ത്, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 152 ബിഎച്ച്പി പവറും 320 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഥാർ 4WD യിലും ഈ എഞ്ചിൻ ഉപയോഗിക്കുന്നു. രണ്ടാമത്തെ ഓപ്ഷനായി, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഇതിൽ ലഭ്യമാണ്.
ഥാർ 2WD യുടെ ഇന്റീരിയറിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഥാർ 2WD-യിൽ ഒരു ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷൻ ലഭിക്കുന്നു, ഇത് സ്റ്റിയറിംഗ് വീലിനും ഡ്രൈവറുടെ ഡോറിനും ഇടയിലുള്ള ഒരു കൺട്രോൾ പാനലിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും. ട്രാക്ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഡോർ ലോക്ക്/അൺലോക്ക് എന്നിവയ്ക്കുള്ള ബട്ടണുകളും ഥാറിൽ ലഭ്യമാണ്. ഇതിനുപുറമെ, രണ്ട് മോഡലുകളിലും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തന്നെയാണ് ഉള്ളത്. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യ റിയർ-വ്യൂ മിററുകൾ, ക്രൂയിസ് കൺട്രോൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ (ഡിആർഎൽ) എന്നിവയും ഇതിന് ലഭിക്കുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.