ചെന്നൈ: വിരുദുനഗറിലെ കോവിൽപുലികുത്തിയിലുള്ള കെമിക്കൽ മിക്സിംഗ് യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ നിരവധി നിർമ്മാണ യൂണിറ്റുകൾ നശിച്ചു. അപകടത്തിൽ രാമലക്ഷ്മി എന്ന സ്ത്രീ മരിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സത്യപ്രഭ ഫയർക്രാക്കർ മാനുഫാക്ചററിലാണ് സംഭവം നടന്നത്. കെമിക്കൽ മിക്സിംഗ്, ഉണക്കൽ, പാക്കേജിംഗ് മേഖലകളിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്
ഫാൻസി പടക്കങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതർ കരുതുന്നു.
കിലോമീറ്ററുകൾ അകലെ ഷോക്ക് വേവ് അനുഭവപ്പെട്ടതായും നിരവധി ഫാക്ടറി യൂണിറ്റുകൾ പൂർണ്ണമായും കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.
ആറ് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരിച്ചു. ബാക്കിയുള്ളവർ നിലവിൽ ചികിത്സയിലാണ്.