വണ്ണം കുറയ്ക്കാൻ സ്പെഷ്യൽ മില്ലറ്റ് അട ദോശ ; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ പ്രാതലിൽ ഈ ഹെൽത്തി ദോശ ഉൾപ്പെടുത്തൂ.
വേണ്ട ചേരുവകൾ
1. ചാമ അരി ഒരു കപ്പ്
2. ഉഴുന്ന് പരിപ്പ് അര കപ്പ്
3. ചെറുപയർ കാൽ കപ്പ്
4. വെള്ള കടല കാൽ കപ്പ്
5. പച്ചരി കാൽ കപ്പ്
6. പച്ച മുളക് രണ്ടെണ്ണം
7. കറിവേപ്പില ആവശ്യത്തിന്
8. കായപ്പൊടി കാൽ ടീ സ്പൂൺ
9. ഉപ്പ് ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ആറ് മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനു ശേഷം ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക. ആറു മുതൽ ഒൻപതു വരെയുള്ള ചേരുവകൾ കൂടി അരച്ചു ചേർത്തതിനു ശേഷം ദോശ ചുട്ടെടുക്കുക. ചൂടോടെ ചട്ണിയോടൊപ്പം കഴിക്കാം.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എബിസി ജ്യൂസ്; റെസിപ്പി