തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകളും ന്യൂനതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ശില്പശാല ഫെബ്രുവരി 8ന് രാവിലെ 9.30 ന് നെയ്യാറ്റിൻകര സൈബോ ടെക് അനക്സിൽ കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
മുൻ എംഎൽഎ എ.റ്റി. ജോർജ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, നഗരസഭാംഗങ്ങളായ ഗ്രാമം പ്രവീൺ, മഞ്ചത്തല സുരേഷ്, ഗ്രാമപഞ്ചായത്തംഗം കൊല്ലയിൽ രാജൻ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
മഹാത്മാ സാംസ്കാരിക വേദി പ്രസിഡൻ്റ് ചമ്പയിൽ സുരേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ സ്വാഗതം ആശംസിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed