പാറശാല: കോടങ്കയില്‍ വീടിന്റെ മുന്‍വശം കുത്തിത്തുറന്ന് കവര്‍ച്ച. കോടങ്കര ബസ് സ്‌റ്റോപ്പിനടുത്ത് നുള്ളിവിള ശ്രീഭവനില്‍ നടരാജന്റെ വീട്ടിലാണ് മോഷണം നടന്നത്.
കുറച്ചു ദിവസങ്ങളായി വീട് അടഞ്ഞുകിടക്കുകയാണ്. ഇന്നലെ രാവിലെ നടരാജന്‍ വീട്ടില്‍ വന്നപ്പോള്‍ മുന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പറശാല പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.