ഗാസ : ഗാസയിലെ യുദ്ധവിരാമത്തിനുശേഷം ജനം തങ്ങളുടെ വീടുകളിലേക്ക് മടങ്ങി വന്ന് തകർന്ന വീടുകളുടെ അവശിഷ്ടങ്ങളിൽ എല്ലാ പരിമിതികളും ഉൾക്കൊണ്ടുതന്നെ പലരും വാസം തുടങ്ങിയിരിക്കുന്നു.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ പുനരധി വാസ നിർദ്ദേശങ്ങൾ ജനം ഒന്നാകെ തള്ളിക്കളഞ്ഞിരിക്കുന്നു.
അമേരിക്കയുടെയും ഇസ്രായേലിൻ്റെയും പാശ്ചാത്യ സഖ്യകക്ഷികളും ഈ ആശയത്തിന് എതിരാണ്. ഗസ്സയിലെ ചിലർ അവർക്ക് അവസരം ലഭിച്ചാൽ പുറത്തുപോകാൻ തയ്യാറാകും. കുറെ ഏറെ ആളുകൾ ഗാസയെ ഉപേക്ഷിച്ച് പോകാൻ തയ്യാറാകില്ല.