റിയാദ്. കല്ലറ പാങ്ങോട് സ്വദേശി പാലുവള്ളി സ്വദേശി ഷേക്ക് സാഹിബ് മകൻ അബ്ദുൽ നാസർ മരിച്ചു. നെഞ്ചുവേദന തുടർന്ന് കഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റ്റിൽ മൂന്നര വർഷക്കാലമായി ജോലി ചെയ്യുകയായിരുന്നു നാസർ.
വർഷങ്ങളായി സൗദി അറേബ്യയിൽ ദമാമിൽ ജോലി ചെയ്തിരുന്ന നാസർ മൂന്നുവർഷക്കാലമായി മജുമയിലാണ് ജോലി ചെയ്യുന്നത്. മയ്യത്ത് സൗദി അറേബ്യയിൽ മജ്മയിൽ അടക്കം ചെയ്യുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ നടത്തിവരുന്നതായി സാമൂഹ്യ പ്രവർത്തകർ പറഞ്ഞു