ഡല്‍ഹി: 27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളഞ്ഞ് എഎപി. അരവിന്ദ് കെജ്രിവാള്‍ തുടര്‍ച്ചയായി നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും എഎപി അവകാശപ്പെട്ടു.

മുന്‍ എക്സിറ്റ് പോളുകളും പാര്‍ട്ടിയെ കുറച്ചുകാട്ടിയിരുന്നു എന്നാണ് ആം ആദ്മി ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞത്. എന്നാല്‍ 2015 ലും 2020 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ സംസ്ഥാനം തൂത്തുവാരി

‘2013, 2015, 2020 എന്നിങ്ങനെ കഴിഞ്ഞ എക്സിറ്റ് പോളുകള്‍ നോക്കൂ, എഎപിക്ക് എല്ലായ്‌പ്പോഴും കുറഞ്ഞ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് കാണിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു,’ ഗുപ്ത റീന പിടിഐയോട് പറഞ്ഞു.

ചരിത്രം പരിശോധിച്ചാല്‍ 2013-ല്‍ തൂക്കുസഭ ഉണ്ടാകുമെന്ന് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ 2015-ലും 2020-ലും വളരെ അടുത്ത മത്സരങ്ങള്‍ പ്രവചിച്ചെങ്കിലും, ആം ആദ്മി പാര്‍ട്ടി യഥാക്രമം 67 ഉം 62 ഉം സീറ്റുകള്‍ നേടി വന്‍ വിജയങ്ങള്‍ നേടി

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക വിജയം നേടുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചു. അതേസമയം മൈന്‍ഡ് ബ്രിങ്ക്, വീപ്രൈഡ് എന്നീ രണ്ട് സര്‍വേകളും കെജ്രിവാള്‍ നയിക്കുന്ന പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *