ആരും അറിയാതിരിക്കാൻ വീട് നിറയെ നായകൾ; പരിശോധനയിൽ പുത്തൻകുന്നിൽ കണ്ടെത്തിയത് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ്

ബത്തേരി: പുത്തൻകുന്നിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടിൽ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടിൽ ചെയ്തിരുന്ന വീട്ടിൽ സുരക്ഷയ്ക്കായി നിരവധി നായ്ക്കളെ ഇയാൾ വളർത്തിയിരുന്നു. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്. 

14 സ്റ്റീൽ ബോംബുകൾ, 2 പൈപ്പ് ബോംബുകൾ, വടിവാള്‍: ചെക്യോട് കലുങ്കിനടിയിൽ സൂ​ക്ഷിച്ച നിലയിൽ ആയുധശേഖരം കണ്ടെത്തി

70 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

അതേ സമയം, കണ്ണൂർ പാടിയോട്ട്ചാലിൽ എഴുപത് കുപ്പി മാഹി നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. പാടിയോട്ട്ചാൽ സ്വദേശി ലക്ഷ്മണനാണ് പിടിയിലായത്. വിൽപനയ്ക്ക് വേണ്ടി സ്കൂട്ടറിൽ കടത്തുകയായിരുന്ന 70 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

 

 

By admin